Latest Updates

ന്യൂഡല്‍ഹി : 'ഓപ്പറേഷന്‍ സിന്ദൂര്‍' നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ, പാകിസ്ഥാന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തെളിഞ്ഞു എന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടേയും ലോകത്തിന്റേയും ശ്രദ്ധ നേടിയ "ഓപ്പറേഷന്‍ സിന്ദൂര്‍" എന്ന സൈനിക നടപടി രാജ്യത്തെ സ്ത്രീകളോടുള്ള നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ വലിയ തിരിച്ചടിയുമായി പ്രതികരിച്ചത്. "മതം ചോദിച്ചറിഞ്ഞ് ആളുകളെ കുടുംബങ്ങളോടൊപ്പം വധിച്ച ആക്രമണം രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ചു."എന്ന്മോദി പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യയുടെ ആക്രമണം. ബഹവല്‍പൂര്‍, മുരീദ്കെ എന്നിവിടങ്ങളിലേക്കാണ് മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടത്. "ഇവ ആഗോള ഭീകരതയുടെ യൂണിവേഴ്‌സിറ്റികളാണ്. 9/11 മുതല്‍ ഇന്ത്യയിലെ പ്രധാന ഭീകരാക്രമണങ്ങള്‍ വരെ ഇവയുമായി ബന്ധപ്പെട്ടു നില്ക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു. "ഇത് അവസാനമല്ല, ഒരു ഇടവേള മാത്രം. ഭീകരാക്രമണത്തിന് ഇനിയും ഇന്ത്യ പ്രതികരിക്കും. ആണവായുധ ഭീഷണിക്ക് ഇന്ത്യ ഇനി കീഴടങ്ങില്ല," അദ്ദേഹം പറഞ്ഞു. സായുധ സേനയുടെ വീരത്വം രാജ്യത്തെ അമ്മമാര്ക്ക്, സഹോദരിമാര്‍ക്കും മക്കള്ക്കും സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു . "ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പുതിയ മാനദണ്ഡമാണ്. ഇത് നീതിക്ക് വേണ്ടിയുള്ള ഒരു ഉറച്ച പാതയാണ്," മോദി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice